കൂത്താട്ടുകുളം: മിനിലോറി നിയന്ത്രണംവിട്ട് മണ്‍തിട്ടയിലിടിച്ച് ഡ്രൈവർ മരിച്ചു. കൂത്താട്ടുകുളം കൊടുംതാറ്റ് യോഹന്നാൻ (ഓനായി -60) ആണ് മരിച്ചത്. എംസി റോഡിൽ കുത്താട്ടുകുളം പുതുവേലി വൈക്കം കവലയിൽ ഞായറാഴ്ച രാത്രി ഒന്പതോടെയായിരുന്നു അപകടം. വൈക്കം റോഡുമായി ചേരുന്ന ഭാഗത്ത് ഇറക്കത്തിൽ നിന്നു വാഹനം എംസി റോഡ് മുറിച്ചുകടന്ന് എതിർവശത്തെ തിട്ടയിലിടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു.
രണ്ടു വർഷം മുന്‍പ് കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ കുട്ടികളുമായി വന്ന വാഹനം നിയന്ത്രണം വിട്ട് ഇതേ മണ്‍തിട്ടയിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരണമടഞ്ഞിരുന്നു. കൂത്താട്ടുകുളം സഹകരണ ആശുപത്രിയിൽ ദീർഘകാലം ആംബുലൻസ് ഡ്രൈവറായിരുന്നു യോഹന്നാൻ.
ഭാര്യ: സാലി ഊരമന അള്ളുങ്കൽ കുടുംബാംഗം. മക്കൾ: സയോ(എൻഎഡി), ലിയോ. മരുമകൻ: ഷെൽവിൻ ഇലഞ്ഞി (കാത്തലിക് സിറിയൻ ബാങ്ക്, കൂത്താട്ടുകുളം). കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്നലെ പുത്തൻകുരിശ് സെന്റ് പോൾസ് യാക്കോബായ സിറിയൻ പള്ളിയിൽ സംസ്കരിച്ചു.