പാലക്കാട്: ഇന്ത്യയിലെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ കേന്ദ്രം അംഗീകരിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുളള പ്രദർശന-വിപണന-സേവനമേളയുടെ ജില്ലാതല ഉദ്ഘാടനം ‘നവകേരളം 2018’ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വലിയിരുത്തുന്നതിനായി പ്രോഗ്രസ് കാർഡ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ ഭാവിയെ പ്രതീക്ഷയോടെ നോക്കാൻ സമൂഹത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .