കൊച്ചി: മലയാള സിനിമ ചില വിതരണക്കാരുടെ പിടിയിലാണെന്നു കൃഷ്ണം സിനിമയുടെ നിർമാതാവ് പി.എൻ. ബൽറാം. ഇതു മൂലം ആവശ്യമുള്ള തിയറ്ററുകൾ ലഭിക്കാത്തതിനാൽ കൃഷ്ണം സിനിമയുടെ കേരളത്തിലെ റിലീസ് തീയതി നീട്ടിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ റിലീസ് ചെയ്തിരുന്നെങ്കിലും തിയറ്ററുകളിലെ ഷോ സമയം കുടുംബസമേതമുള്ള പ്രേക്ഷകർക്ക് അനുയോജ്യമായിരുന്നില്ല. അതിനാൽ സിനിമ പിൻവലിക്കുകയായിരുന്നു. കൃഷ്ണം ഗൾഫ് രാജ്യങ്ങളിലും inetscreen.com എന്ന ഓണ്‍ലൈൻ തിയറ്ററിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ബൽറാം പത്രസമ്മേളനത്തിൽ പറഞ്ഞു.