തിരുവനന്തപുരം : സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ എൻജിനിയറിംഗ് / ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ ഇന്നു രാവിലെ 11നു പ്രസിദ്ധീകരിക്കും. ഫലം www.cee-kerala.org, www.cee.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. സ്കോർ പ്രസിദ്ധീകരിച്ചതിനു ശേഷം എൻജിനിയറിംഗ്/ആർകിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിലേക്ക് യോഗ്യതാ പരീക്ഷയുടെ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കും.