കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ എംസിഎ (റെഗുലർ), എംസിഎ (ലാറ്ററൽ), എംസിഎ (ഇന്റഗ്രേറ്റഡ്) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനവർഷ ബിരുദ വിദ്യർഥികൾക്കും പ്ലസ് ടു വിദ്യർഥികൾക്കും (എംസിഎ ഇന്റഗ്രേറ്റഡ്) അപേക്ഷിക്കാം. കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന അമൽജ്യോതി സ്റ്റാർട്ടപ്പ് വാലി ടിബിഐ.യിൽ സ്റ്റാർട്ടപ്പ് സംരംഭകത്വത്തിനും ഫൈനൽ പ്രൊജക്ട് ചെയ്യുന്നതിനും, ബിഗ് ഡേറ്റ അനലിറ്റിക്സ്, കന്പ്യൂട്ടർ സെക്യൂരിറ്റി, ക്ലൗഡ് കന്പ്യൂട്ടിങ്, ഇൻഫ്രാസ്ട്രച്ചർ മാനേജ്മെന്റ് തുടങ്ങിയ മൈനർ കോഴ്സുകക്ത ചെയ്യുന്നതിനും സൗകര്യമുണ്ട്. റെഡ്ഹാറ്റ് അക്കാദമി , ഒറാക്കിൾ അക്കാദമി , ആമസോൺ എഡ്യൂക്കേഷൻ തുടങ്ങിയ ഇൻഡസ്ട്രി ടൈഅപ്പിലൂടെ ഇന്റർനാഷണൽ സർട്ടിഫിക്കേഷൻസ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വിവരങ്ങൾക്ക് : ww.ajce.in, ഫോൺ : +91 8606309393.