കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റീസ് ജി. ശിവരാജൻ 25ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. രാവിലെ 11 ന് ആരംഭിക്കുന്ന തെളിവെടുപ്പിൽ, മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷന്റെ വിവിധ ആവശ്യങ്ങൾ, കേരള സംസ്ഥാന പിന്നോക്ക വികസന കോർപറേഷനിൽ നിന്നുള്ള ക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തണമെന്നുള്ള ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം സമർപ്പിച്ച നിവേദനം, മുഖാരി, മുവാരിസമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, സ്കോളർഷിപ്പ് തുക നൽകുന്നതിൽ ഒബിസി, മുന്നോക്ക സമുദായ വിദ്യാർഥികൾ തമ്മിലുള്ള വിവേചനം ഇല്ലാതാക്കണമെന്ന ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ അപേക്ഷ തുടങ്ങിയവ പരിഗണിക്കും.