തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിലെ പനി മരണങ്ങളെ ക്കുറിച്ച് പഠിക്കാനും ചികിത്സാ- പ്രതിരോധ മാർഗങ്ങൾ ഉൗർജിതപ്പെടുത്താനുമായി ഐഎംഎ വിദഗ്ധ സമിതിയെ നിയോഗിച്ചു . ഡോ വി.ജി. പ്രദീപ് കുമാർ, ഡോ.ഭാർഗവൻ, ഡോ.ശശിധരൻ, ഡോ അബ്ദുൽഖാദർ, ഡോ.അൽത്താഫ്, ഡോ പ്രീതി നായർ എന്നിവരടങ്ങിയ സമിതിയാകും ഇതേക്കുറിച്ചു പഠിക്കുക. 72 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐഎംഎ ഭാരവാഹികൾ അറിയിച്ചു.