ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കു കെ.എം. മാണിയുടെ കേരളാ കോൺഗ്രസ്-എമ്മിന്റെ വോട്ട് വേണ്ടെന്ന് വി.എസ്. അച്യുതാനന്ദൻ. ചെങ്ങന്നൂരിൽ എൽഡിഫ് സ്ഥാനാർഥി സജി ചെറിയാന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് വി.എസ് മാണിക്കെതിരേ തുറന്നടിച്ചത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ എൽഡിഎഫിനു ജയിക്കാൻ സാധിക്കും. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും അച്യുതാനന്ദൻ പറഞ്ഞു.
വി.എസിന്റേതു വ്യക്തിപരമായ അഭിപ്രായമെന്നു മാണി
പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ്- എമ്മിന്റെ വോട്ടു വേണ്ടെന്ന വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായം വ്യക്തിപരമെന്ന് കെ.എം.മാണി എംഎൽഎ. വോട്ടർമാരുടെ അഭിപ്രായം വ്യത്യസ്തമാണ്. വി.എസിന്റെ അഭിപ്രായത്തിനു പ്രധാന്യമുള്ളതായി കരുതുന്നില്ല. ആർക്ക് വോട്ടുചെയ്യണമെന്നത് സംബന്ധിച്ചു പാർട്ടിയിൽ തർക്കങ്ങളില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചു പാർട്ടി നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്നും അദേഹം പറഞ്ഞു.