കൊച്ചി: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടു സ്വീകരിക്കാനും വേഗത്തിൽ പരിഹാരം കാണാനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായരംഗത്തു പ്രവർത്തിക്കുന്നവരുമായി ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടി മേഖലയിൽ 100 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 45 ലക്ഷം ചതുരശ്ര അടി ലഭ്യമായി. കാക്കനാടിനെ സിലിക്കണ്‍ വാലിയുടെ മാതൃകയിൽ സൈബർവാലിയാക്കി വിപുലപ്പെടുത്താൻ പദ്ധതി ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.