പള്ളുരുത്തി: രാഷ്ട്രീയ മൂല്യങ്ങൾ കാത്തു സൂക്ഷിച്ച അസാധാരണ വ്യക്തിത്വമാണ് പീതാംബരൻ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളുരുത്തിയിൽ പീതാംബരൻ മാസ്റ്ററുടെ നവതിയാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനുവേണ്ടി സ്വയം സമർപ്പിച്ചയാളാണ് പീതാംബരൻ മാസ്റ്ററെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എൻ.എൻ. സുഗുണപാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി, എംപിമാരായ കെ.വി. തോമസ് ,വി. മുരളീധരൻ , എംഎൽഎമാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, പ്രഫ. എം.കെ. സാനു, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർ പ്രസംഗിച്ചു.