ചെങ്ങന്നൂർ: ജനശതാബ്ദി എക്സ്പ്രസിനുനേരേയുണ്ടായ കല്ലേറിൽ യാത്രക്കാരിക്ക് പരിക്കേറ്റു. കാസർഗോഡ് കാഞ്ഞിരോടുകം കൊട്ടുകാപ്പെട്ടി ജോസഫിന്റെ ഭാര്യ മേഴ്സി(59)ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.40ന് ചെറിയനാട് റയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
കോട്ടയം ആർപിഎഫ് കേസെടുത്തു. ഒരു മധ്യവയസ്കനാണ് കല്ലെറിഞ്ഞതെന്നും ഇയാളെകുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ആർപിഎഫ് അറിയിച്ചു.
കോട്ടയം ആർപിഎഫ് കേസെടുത്തു. ഒരു മധ്യവയസ്കനാണ് കല്ലെറിഞ്ഞതെന്നും ഇയാളെകുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ആർപിഎഫ് അറിയിച്ചു.