കൊച്ചി: ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ രാജ്യത്തു ജനാധിപത്യകക്ഷികളുടെ വിശാലമായ സഖ്യം വേണമെന്നു നടൻ കമൽ ഹാസൻ. ബോൾഗാട്ടി പാലസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്റെ രണ്ടു വർഷത്തെ ഭരണം വളരെ നല്ലതായാണ് അനുഭവപ്പെടുന്നത്. കാവേരി പ്രശ്നത്തിൽ കർഷകർക്കുവേണ്ടി എന്തു ചെയ്യാനാകുമെന്നാണു നോക്കുന്നത്. സ്വന്തം പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ കേരള ഘടകം എൽഡിഎഫിൽ ചേരുമോ എന്ന ചോദ്യത്തിന് അതൊന്നും സംസാരിക്കാനുള്ള പ്രായം തന്റെ പാർട്ടിക്ക് ആയിട്ടില്ലെന്നു കമൽ ഹാസൻ പറഞ്ഞു.
മക്കൾ നീതി മയ്യത്തിന്റെ സമ്മേളനത്തിൽ മുഖ്യാതിഥിയായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു കമൽഹാസൻ പിണറായി വിജയനെ കാണാനായി എത്തിയത്. മുക്കാൽ മണിക്കൂറോളം അദ്ദേഹം മുഖ്യമന്ത്രിക്കൊപ്പം ചെലവഴിച്ചു. ഒപ്പം ഉച്ചഭക്ഷണവും കഴിച്ചു.