കുട്ടനാട് : ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ യുവാവു മരിച്ചു. ചന്പക്കുളംനടുഭാഗം പഴയമഠം തോമസ്- സാലിമ്മ ദന്പതികളുടെ മകൻ സാൽബിൻ തോമസാണു (22)മരിച്ചത്. ബംഗളൂരുവിലെ ചിറ്റ്ജാലയിലെ താമസസ്ഥലത്തു നിന്നു ജോലിക്കുപോകുന്പോഴായിരുന്നു അപകടം. രാത്രി 11 നു റോഡു മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നാണുബന്ധുക്കൾക്കു ലഭിച്ച വിവരം. ബംഗളൂരുവിൽ വിമാനത്താവളത്തിലെ ജോലിക്കാരനായിരുന്നു സാൽബിൽ.സംസ്കാരം ഇന്നു രണ്ടിനു കൊണ്ടാക്കൽ സെന്റ്ജോസഫ്സ് പള്ളിയിൽ. സഹോദരി : സോണിയ.