തിരുവനന്തപുരം: ഇനിയും 281 ഇ പോസ് മെഷീൻ പ്രവർത്തനം തുടങ്ങിയില്ല. സംസ്ഥാനത്ത് 14,374 റേഷൻ കടകളാണുള്ളത്. ഇതിൽ 14,094 കടകളിൽ സ്ഥാപിച്ച ഇ പോസ് മെഷീൻ ഇന്നലെയോടെ പ്രവർത്തന സജ്ജമായി.
തിരുവനന്തപുരം പത്തനംതിട്ട, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ റേഷൻ കടകളിലാണ് ഇനിയും ഇ പോസ് മെഷീൻ പ്രവർത്തനം തുടങ്ങാനുള്ളത്.
ഓരോ മാസവും റേഷൻ കാർഡ് ഉടമകൾ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയില്ലെങ്കിൽ ബാക്കി നീക്കിയിരിപ്പായി മാറും. നീക്കിയിരിപ്പ് ഭക്ഷ്യധാന്യം അടുത്ത മാസത്തേക്കുള്ള സ്റ്റോക്കായി മാറും. ശേഷിക്കുന്ന സാധനം മാത്രമേ അടുത്ത മാസത്തേക്കു കേന്ദ്ര സർക്കാർ അനുവദിക്കൂ.
അതിനാൽ പരമാവധി റേഷൻ കാർഡ് ഉടമകളെ ഭക്ഷ്യധാന്യം വാങ്ങാനായി റേഷൻ കടകളിലെത്തിക്കാനാണു പരിശ്രമം നടക്കുന്നത്.