തിരുവനന്തപുരം: കാലവർഷം തുടങ്ങുന്നതിനു മുമ്പ് ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തും. മഴക്കാലത്തു തകരാൻ സാധ്യതയുള്ള ഭാഗത്തെ ദേശീയപാതയുടെ ഉപരിതലം മിനുക്കും. ആറു റീച്ചുകളായി തിരിച്ചാണ് പണി നടത്തുക. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം മുതൽ കൊല്ലം ജില്ലാതിർത്തിയായ കടന്പാട്ടുകോണം വരെയും ആലപ്പുഴയിലെ കൃഷ്ണപുരം മുതൽ കറ്റാനം വരെയും തൃശൂർ, കാസർഗോഡ് ജില്ലയിലെ രണ്ടു വീതം റീച്ചുകളിലുമാണു ഉപരിതലം മിനുക്കുന്നത്.
ഷോർട്ട് ടെൻഡർ നടപടി ദേശീയപാത വിഭാഗം ആരംഭിച്ചു. ഏഴു ദിവസത്തിനുള്ളിൽ ടെൻഡർ പൂർത്തിയാക്കി നിർമാണം തുടങ്ങും.
ഷോർട്ട് ടെൻഡർ നടപടി ദേശീയപാത വിഭാഗം ആരംഭിച്ചു. ഏഴു ദിവസത്തിനുള്ളിൽ ടെൻഡർ പൂർത്തിയാക്കി നിർമാണം തുടങ്ങും.