തി രുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിവസമായ 28ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു പൊതു അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് അന്നേ ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.