തിരുവനന്തപുരം: ഈ അധ്യയനവർഷം 201 പ്രവൃത്തി ദിനങ്ങൾ. 201 പ്രവൃത്തിദിനങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ അക്കാദമിക് കലണ്ടറിനു സർക്കാർ അംഗീകാരം നൽകി. ആറാം പ്രവൃത്തിദിനമല്ലാത്ത എട്ട് ശനിയാഴ്ചകൾ കൂട്ടിച്ചേർത്താണ് 201 പ്രവൃത്തിദിനം സൃഷ്ടിച്ചത്. ജൂണ് ഒന്ന് വെള്ളിയാഴ്ച സ്കൂളുകൾ തുറക്കും.
ഈ വർഷത്തെ പാഠ്യേതര പ്രവർത്തനം ഡിസംബർ 31ന് മുന്പ് പൂർത്തിയാക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷകൾക്കു മുൻതൂക്കം നൽകും. സ്കൂൾ കലോത്സവം ഡിസംബർ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ആലപ്പുഴയിൽ നടക്കും. സെപ്റ്റംബറിൽ സ്കൂൾതല കലോത്സവം പൂർത്തിയാക്കും. ഒക്ടോബറിൽ സബ്ജില്ലാതലത്തിലും നവംബർ ആദ്യവാരത്തോടെ ജില്ലാതലത്തിലും പൂർത്തിയാക്കും. സംസ്ഥാന തല സർഗോത്സവം ഡിസംബർ 27 മുതൽ 30 വരെ ആയിരിക്കും.
ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 30 മുതൽ ആരംഭിക്കും. രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 20 വരെ ആയിരിക്കും. ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾ മാർച്ച് ആറു മുതൽ 25 വരെയും നടക്കും. പഠനപ്രയാസം നേരിടുന്ന വിഷയങ്ങളിൽ ഫെബ്രുവരി 15 മുതൽ 28 വരെ പ്രത്യേക പരിശീലനം നല്കി എസ്എസ്എൽസി പരീക്ഷയിലെ നില മെച്ചപ്പെടുത്തും. ശാസ്ത്രോത്സവം നവംബർ 9 മുതൽ 11 വരെ നടക്കും.
ശാസ്ത്രോത്സവത്തിലും എൽപി സ്കൂൾ തലത്തിലുള്ള മത്സരം സബ്ജില്ലാ തലത്തിലും യുപി സ്കൂൾ തലത്തിലുള്ള മത്സരങ്ങൾ ജില്ലാതലത്തിലും അവസാനിപ്പിക്കും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ തലത്തിലുള്ള വിദ്യാർഥികൾ മാത്രമായിരിക്കും സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുക.