പാലാ: മീൻ പിടിക്കാൻ പോയ യുവാവിനെ പാടശേഖരത്ത് മരിച്ചനിലയിൽ കണ്ടെത്തി. ചേർപ്പുങ്കൽ മാറിയിടം മുരിങ്ങോത്തുകുന്നേൽ പരേതനായ മത്തായിയുടെ മകൻ മനുമോൻ മാത്യു (29)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാവിലെ മീൻപിടിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ മനുവിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മാറിയിടം- പടിഞ്ഞാറ്റിൻകര പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിടങ്ങൂർ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഡൽഹിയിൽ നഴ്സായിരുന്ന മനു കുറച്ചുകാലമായി നാട്ടിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളിയിൽ. അമ്മ അന്നമ്മ പൂവത്തിങ്കൽ കാരയ്ക്കത്തൊട്ടിയിൽ കുടുംബാംഗം. സഹോദരി: അനു (നഴ്സ്).