കോഴഞ്ചേരി: പന്പാനദിയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ടു കാണാതായ പത്തുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുറിയന്നൂർ മേലേതിൽ എം.ആർ. രാജേഷിന്റെ മകൻ രാഹുൽ രാജേഷിന്റെ (10) മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞു 3.30നു പന്പാ നദിയിൽ തോട്ടപ്പുഴശേരി കടവിൽ നിന്നു കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കുറിയന്നൂർ ഇടനാട്ടുകാവ് ദേവിക്ഷേത്രക്കടവിൽ ബന്ധുക്കളായ കുട്ടികളുമൊത്ത് കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ടത്. പള്ളിയോട സേവാസംഘം ട്രഷറർ ബാബു പഴയിടത്തിന്റെ നേതൃത്വത്തിലുള്ള നാട്ടകാരും റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനയും കോയിപ്രം പോലീസും സംയുക്തമായി കഴിഞ്ഞ രണ്ടു ദിവസമായി പന്പാനദിയിൽ തെരച്ചിൽ നടത്തുകയായിരുന്നു. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് രാഹുൽ. സംസ്കാരം പിന്നീട്. മാതാവ്: അന്പിളി. സഹോദരൻ: അഖിൽ (ഒന്പതാംക്ലാസ് വിദ്യാർഥി). കോയിപ്രം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.