മൂവാറ്റുപുഴ: സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല സമരത്തിൽ പങ്കെടുത്തവർക്കെതിരേ ഡയസ്നോണ്‍ ഏർപ്പെടുത്തും. കെജിഎംഒയുടെ ആഹ്വാനപ്രകാരം കഴിഞ്ഞ മാസം 13 മുതൽ തുടർച്ചയായി നാലുദിവസം സമരത്തിൽ പങ്കെടുത്തു ജോലിക്കു ഹാജരാകാതിരുന്നവർക്കെതിരേയാണ് ഡയസ്നോണ്‍.
സമരം നാലുദിവസത്തിനു ശേഷം ഒത്തുതീർപ്പായിരുന്നെങ്കിലും സമരത്തിൽ പങ്കെടുത്തവർക്കെതിരേയുള്ള നടപടികൾ സംബന്ധിച്ച് പിന്നീട് ചർച്ചചെയ്യാമെന്നാണ് സർക്കാർ അന്ന് അറിയിച്ചിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരാത്തതിനാൽ സമരത്തിൽ പങ്കെടുത്ത ഡോക്ടർമാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയിരുന്നു.
ജയിംസ് വാട്ടപ്പിള്ളിൽ