കൊച്ചി: ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴസ് ആൻഡ് ഹോസ്പിറ്റൽ അസോസിയേഷന്റെ(ക്യുപിഎംപിഎ) വാർഷിക സമ്മേളനം ഇന്ന് വൈറ്റില മെർമെയ്ഡ് ഇൻ ഹോട്ടലിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്യുപിഎംപിഎ സ്ഥാപക നേതാവായ ടി.എം. പോളിന്റെ സ്മരണാർഥം നൽകുന്ന രണ്ട് അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്യും. ഡോക്ടർമാരെ കൈയേറ്റം ചെയ്യുന്നതും ആശുപത്രികൾക്ക് നേരെയുള്ള ആക്രമണവും നിയന്ത്രിക്കുന്നതിന് കർശനമായ നിയമനിർമാണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ക്യുപിഎംപിഎ സംസ്ഥാന പ്രസിഡന്റ് സി.എം. അബുബക്കർ, സെക്രട്ടറി കെ. ജനാർദനൻ, എ.കെ. സഭാവതി, മോഹൻ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു