തിരുവനന്തപുരം: 2018-19 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ അനുമതി നൽകി.
30 ദിവസത്തിലധികം ദൈർഘ്യമുള്ള ഒഴുവകളിലേക്ക് മാത്രമേ നിയമനം നടത്താൻ കഴിയൂ എന്നും ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്കൂൾ തുറക്കുമ്പോൾ സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടാകാൻ പാടില്ല. ഇതു കണക്കിലെടുത്ത് ഒഴിവുള്ള തസ്തികകളിൽ പ്രഥമാധ്യാപകർ മേയിൽ തന്നെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം നടത്തണം. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകർ റഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ പ്രസ്തുത ഒഴിവ് പിഎസ്സിക്ക് റിപ്പോർട്ടു ചെയ്യാതിരുന്നാൽ അത്തരം പ്രഥമാധ്യാപകരുടെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിക്കും.
നിലവിലെ തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ പ്രസ്തുത കാറ്റഗറിയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം പാടില്ല.
അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലംമാറ്റി ക്രമീകരിക്കണമെന്നും തസ്തിക നിർണയം കഴിഞ്ഞതിനു ശേഷമുള്ള ഒഴിവുകൾ ഉടനടി പിഎസ് സിക്കു റിപ്പോർട്ടു ചെയ്യണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
സർക്കാർ സ്കൂളുകളിൽ പിഎസ്സി റാങ്ക് ലിസ്റ്റ്-ഷോർട്ട് ലിസ്റ്റ് നിലനിൽക്കുന്ന ജില്ലകളിൽ പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അപേക്ഷകരായിട്ടുണ്ടെങ്കിൽ അത്തരം ഉദ്യോഗാർഥികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്പോൾ മുൻഗണന നൽകണം. കെ-ടെറ്റ് യോഗ്യത നേടിയവർക്കും മുൻഗണന നൽകണം.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിതരാകുന്ന പ്രൈമറി സ്കൂൾ അധ്യാപകർക്ക് പ്രതിദിനം 895 രൂപയും(പ്രതിമാസം പരമാവധി 25900 രൂപ) ഹൈസ്കൂൾ ടീച്ചർക്ക് പ്രതിദിനം 1025 രൂപയും (പ്രതിമാസം പരമാവധി 29700 രൂപ) പാർട്ട് ടൈം ഹൈസ്കൂൾ ഭാഷാധ്യാപകർക്ക് പ്രതിദിനം 710 രൂപയും(പ്രതിമാസം പരമാവധി 19850 രൂപ) പ്രൈമറി സ്കൂൾ പാർട്ട് ടൈം ഭാഷാധ്യാപകർക്ക് 685 രൂപയും (പ്രതിമാസം പരമാവധി 18450 രൂപ) വേതനമായി അനുവദിക്കാവുന്നതാണെന്നും സർക്കാർ ഉത്തരവിട്ടു.
എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്തുന്പോൾ സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള മുൻകാല ഉത്തരവുകളും വ്യവസ്ഥകളും കർശനമായി പാലിച്ചിരിക്കണം. കെ-ടെറ്റ് യോഗ്യത നേടിയവർ അല്ലെങ്കിൽ നിലവിലുള്ള സർക്കാർ നിർദേശ പ്രകാരം കെ-ടെറ്റ് പാസാകുന്നതിൽ നിന്നും ഇളവ് അനുവദിച്ചിട്ടുള്ളവർ എന്നിവരെയാണ് ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കേണ്ടത്. അങ്ങനെയുള്ളവരുടെ അഭാവത്തിൽ മാത്രം കെ-ടെറ്റ് യോഗ്യത ഇല്ലാത്തവരെ നിയമിക്കാവുന്നതാണ്. പക്ഷേ അഭാവം സംബന്ധിച്ച ഡിക്ലറേഷൻ മാനേജർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർ മുൻപാകെ ഹാജരാക്കണം.
180 ദിവസം മുതൽ ഒരു അക്കാദമിക വർഷത്തിൽ താഴെ വരെ ദൈർഘ്യമുള്ള ഒഴിവുകളിലേക്ക് പ്രസ്തുത മാനേജ്മെന്റിൽ താൽക്കാലികമായി പുനർവിന്യസിക്കപ്പെട്ട സംരക്ഷിതാധ്യാപകരുണ്ടെങ്കിൽ അവരെ തിരികെ വിളിക്കാവുന്നതാണ്. സ്ഥിരമായി പുനർവിന്യസിക്കപ്പെട്ട സംരക്ഷിത അധ്യാപകരുണ്ടെങ്കിൽ അവരെ തിരികെ വിളിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.