കുമളി: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള കർഷകജാഥ ഹൈറേഞ്ചിന്റെ മനസു കീഴടക്കി. ഇടുക്കി സോണിലും കാഞ്ഞിരപ്പള്ളി സോണിലെ ഹൈറേഞ്ച് മേഖലയിലും രണ്ടുദിവസത്തെ പര്യടനം പൂർ ത്തിയാക്കി കർഷകജാഥ മലയിറങ്ങി.
ഇന്നലെ രാവിലെ അണക്കരയിൽ അണക്കര റീജിയൻ ഡയറക്ടർ ഫാ. വിൽഫിച്ചൻ തെക്കേവയലിന്റെ നേതൃത്വത്തിൽ നൂറുകണക്കിനു ആളുകളാണ് ഡോ. സണ്ണി വി. സക്കറിയ ക്യാപ്റ്റനായുള്ള കർഷകജാഥയെ എതിരേറ്റത്. ഡിഎഫ്സിയുടെ കൊടിക്കീഴിൽ അണിനിരന്ന് ഘോഷയാത്രയായി വിശിഷ്ടാതിഥികളെ സ്വീകരിച്ച് സെന്റ് തോമസ് സ്റ്റേഡിയത്തിലേക്ക് ആനയിച്ചു.
ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിനൊടുവിൽ ആവേശോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ കുമളിയിലേക്കു നീങ്ങി. കുമളി ഒന്നാംമൈലിൽ ഡിഎഫ്സി റീജണൽ ഡയറക്ടർ റവ. ഡോ. തോമസ് വയലുങ്കലിന്റെ നേതൃത്വത്തിൽ വൻജനാവലി ജാഥയെ സ്വീകരിക്കാനായി കാത്തുനിന്നിരുന്നു.
അമരാവതി സ്കൂൾപടിയിൽനിന്നും ജാഥയെ ഹാരാർപ്പണംചെയ്തു സ്വീകരിച്ചാണ് കുമളി ഒന്നാംമൈലിലെ സ്വീകരണവേദിയിലേക്കാനയിച്ചത്. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ ആയിരുന്നു മുഖ്യപ്രസംഗകൻ. റവ. ഡോ. തോമസ് വയലുങ്കൽ അധ്യക്ഷതവഹിച്ചു. അവിടെ ഒരുമണിക്കൂർ പ്രസംഗം. തുടർന്ന് ജാഥ കാഞ്ഞിരപ്പള്ളി സോണിലെ ഹൈറേഞ്ചുമേഖലയിലെ അവസാന സ്വീകരണസ്ഥലമായ മേരികുളത്തേക്കു പുറപ്പെട്ടു.
മേരികുളത്ത് ഉപ്പുതറ റീജണിന്റെയും മേരികുളം റീജണിന്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു സ്വീകരണം. സമ്മേളനത്തിൽ ഉപ്പുതറ റീജണൽ ഡയറക്ടർ റവ. ഡോ. ജോണ് പനച്ചിക്കൽ അധ്യക്ഷതവഹിച്ചു.
ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനംചെയ്തു. മേരികുളം റീജണൽ ഡയറക്ടർ ഫാ. ഫിലിപ്പ് തടത്തിൽ, ഉപ്പുതറ റീജണൽ പ്രസിഡന്റ് ഹാരി ചീരാംകുന്നേൽ എന്നിവർ പ്രസംഗിച്ചു. ജാഥാക്യാപ്റ്റൻ സണ്ണി വി. സക്കറിയ മറുപടി പറഞ്ഞു.