തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ കണ്ണൂരിൽ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി എ.കെ. ബാലൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
"സർക്കാർ ധനസഹായ പദ്ധതികൾ’ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കണ്ണൂർ മേയർ ഇ.പി. ലത, എംപിമാർ, എംഎൽഎമാർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ സ്വാഗതവും ചീഫ് സെക്രട്ടറി പോൾ ആന്റണി നന്ദിയും പറയും . ഉദ്ഘാടനചടങ്ങിനു ശേഷം രാത്രി 7.30ന് പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിമീഡിയ ഷോ "ഉദയപഥം’ നടക്കും.
തുടർന്ന് ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്താവതരണവും വിജയ് യേശുദാസ് നയിക്കുന്ന ഗാനമേളയും. വാർഷികത്തിന്റെ സമാപനം ഈ മാസം 30 നടക്കും.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും പങ്കെടുക്കും.
തുടർന്നു സൂര്യകൃഷ്ണ മൂർത്തിയുടെ നേതൃത്വത്തിൽ പട്ടികജാതി-വർഗ, സാംസ്കാരി വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളിൽ നിന്നുള്ള നാനൂറോളം കലാകാരന്മാരുടെ സാംസ്കാരിക കലാപരിപാടി അരങ്ങേറും.
ആഘോഷത്തോട് അനുബന്ധിച്ച് ജില്ലാതലങ്ങളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രദർശനവും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാതലപ്രദർശന മേളയോട് അനുബന്ധിച്ച് സെമിനാറുകളും സാംസ്കാരിക പരിപാടികളും നടത്തും.
പിആർഡി ഡയറക്ടർ ടി.വി. സുഭാഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.