തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ രണ്ടാം വർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന വെള്ളിയാഴ്ച 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിനമായി ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ അറിയിച്ചു. ഓരോ നിയോജകമണ്ഡലത്തിലെയും ഏതെങ്കിലും ഒരു സർക്കാർ ഓഫീസിനു മുമ്പിൽ വഞ്ചനാദിനത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടിയിൽ സർക്കാരിനെതിരായ കുറ്റപത്രം വായിക്കും.
അന്നേദിവസം രാവിലെ 11നു പ്രതിപക്ഷനേതാവിന്റെ ഒൗദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിൽ യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ ഇടതുപക്ഷ സർക്കാരിന്റെ രണ്ടു വർഷത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയാറാക്കിയ പുസ്തകം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപിക്കു നൽകി പ്രകാശനം ചെയ്യും. ചടങ്ങിൽ യുഡിഎഫ് ഒൗദ്യോഗിക വെബ് സൈറ്റിന്റെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ നിർവഹിക്കും.
വൈകുന്നേരം അഞ്ചിനു ഗാന്ധിപാർക്കിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്ന് കണ്‍വീനർ അറിയിച്ചു.