കൊച്ചി: അന്യമതസ്ഥയെ വിവാഹം കഴിച്ചതിലുള്ള വിരോധത്താൽ യൂത്ത് കോണ്ഗ്രസ് കാസർഗോഡ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവത്തിൽ എറണാകുളം പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സിബിഐ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ഹനീഫ, എ.എം.മുഹമ്മദ്, അബ്ദുൽഗഫൂർ, അബൂബക്കർ എന്നിവരാണ് പ്രതികൾ. 2001 സെപ്റ്റംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം.