തിരുവനന്തപുരം: കേരള പോലീസ് വനിതാ വോളിബോള്‍ ടീമില്‍ നിലവിലുള്ള മൂന്ന് ഒഴിവുകള്‍ നികത്തുന്നതിന് 2018 ജനുവരി 22ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ലഭിച്ച അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി റിക്രൂട്ട്മെന്റിനായുള്ള സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കുന്നതിന് യോഗ്യരായ 70 അപേക്ഷകരെ സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്. അര്ഹരായവരുടേയും അയോഗ്യരായവരുടേയും പട്ടിക കേരള പോലീസിന്റെ വെബ്സൈറ്റില്‍ (www.keralapoli ce. gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യോഗ്യരായ അപേക്ഷകരുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന, ശാരീരിക യോഗ്യത, സെലക്ഷന് ട്രയല്‍സ് എന്നിവ ഇന്നും നാളെയുമായി തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നടത്തും. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് കാള്‍ ലെറ്റര്‍ രജിസ്റ്റേഡ് തപാല്‍ മുഖേനയും എസ്എംഎസ് മുഖേനയും വ്യക്തിഗത അറിയിപ്പുകള് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പോലീസ് ആസ്ഥാനത്തെ എല്‍.സെക്ഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2721547