ഭരണങ്ങാനം: സീറോ മലബാർ സഭയുടെ പ്രേഷിതമുന്നണിയായ സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ ഡയറക്ടർ ജനറാളായി റവ.ഡോ. ആന്റണി പെരുമാനൂർ തെരഞ്ഞെടുക്കപ്പെട്ടു. എംഎസ്ടിയുടെ കേന്ദ്രഭവനമായ ദീപ്തിയിൽ ഇന്നലെ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത പത്താമത് ജനറൽ അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്.
കാനൻ നിയമത്തിൽ ഡോക്ടറേറ്റുള്ള ഫാ. ആന്റണി പെരുമാനൂർ വിവിധ മേജർ സെമിനാരികളിൽ പഠിപ്പിച്ചിട്ടുണ്ട്. എംഎസ്ടി സഭയുടെ താമരശേരിയിലുള്ള സാന്തോം മൈനർ സെമിനാരിയുടെ റെക്ടറായി സേവനം ചെയ്തുവരികയായിരുന്നു. പാലാ രൂപതയിലെ ചെന്പിളാവ് ഇടവകാംഗമാണ്. ഫാ. ഫ്രാൻസിസ് കുരീക്കൽ വൈസ് ഡയറക്ടറായും ഫാ. തോമസ് കാരാമേൽ, ഫാ. ജസ്റ്റിൻ വെട്ടുകല്ലേൽ, ഫാ. പീറ്റർ കാവുംപുറം എന്നിവർ കൗൺസിലേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു. ഫാ. കുര്യാക്കോസ് കുന്നേൽ രണ്ടാം തവണയും ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
മാർ ജയിംസ് അത്തിക്കളം, മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവരടക്കം 47 പേർ പങ്കെടുക്കുന്ന ജനറൽ അസംബ്ലിയിൽ എംഎസ്ടിയുടെ വരുംവർഷത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെപ്പറ്റിയുള്ള ചർച്ചകൾ തുടരുകയാണ്.