മലപ്പുറം: എടപ്പാളിലെ തിയറ്ററിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കൃത്യവിലോപം നടത്തിയതിന് ചങ്ങരംകുളം എസ്ഐക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തു.
പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്ഐ കെ.ജി. ബേബിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 166 എ, പോക്സോ നിയമത്തിലെ 21, 19 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എസ്ഐയെ നേരത്തെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 18 നാണ് കുട്ടിയെ ഉപദ്രവിച്ചത്.
തിയറ്ററിലെ സിസിടി ദൃശ്യങ്ങൾ തിയറ്റർ ഉടമ ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്നു ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകി. എന്നാൽ എസ്ഐ പരാതിയിന്മേൽ നടപടിയെടുക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് ആരോപണം. കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമായിട്ടും എസ്ഐ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വകുപ്പുതല നടപടിയുണ്ടായത്.