തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന മുഖ്യമന്ത്രിക്ക് ആരു മാർക്കിടുമെന്നു യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ. പ്രവർത്തനം വിലയിരുത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയനു പൂജ്യം മാർക്കാവും ലഭിക്കുക. മന്ത്രിസഭയിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് മന്ത്രിപ്പണി ചെയ്യുന്നത്. ബാക്കിയുള്ളവർ നാടൻഭാഷയിൽ പറഞ്ഞാൽ ചുക്കിനും ചുണ്ണാന്പിനും കൊള്ളാത്തവരാണെന്നും തങ്കച്ചൻ പത്രസമ്മേളനത്തിൽ പറഞ്ഞു.