കോട്ടയം: സർവകാല റിക്കാർഡിലെത്തിയ ഇന്ധനവില കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാൻ തയാറാകണമെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണി.
കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കുകയോ ആഭ്യന്തര വിപണിയിൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്യണം. ധനമന്ത്രിയായിരിക്കെ പലവട്ടം അധിക നികുതി വരുമാനം വേണ്ടെന്ന് വച്ച് ജനങ്ങൾക്കുണ്ടായ അധികഭാരം ലഘൂകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇന്ധന വിലവർധന സാധാരണക്കാർ ആശ്രയിക്കുന്ന കെഎസ്ആർടിസിയെയും പ്രതിസന്ധിയിലാക്കിയതായി കെ.എം. മാണി പറഞ്ഞു.