തിരുവനന്തപുരം: ചികിത്സയ്ക്കു ശേഷം വിശ്രമിക്കുന്ന ഗവർണർ ജസ്റ്റീസ് പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു ചർച്ച നടത്തി. ചെന്നൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം രാജ്ഭവനിൽ വിശ്രമിക്കുന്ന ഗവർണറുമായി അദ്ദേഹം അരമണിക്കൂറോളം ചർച്ച നടത്തി.
ജൂണ്‍ ആദ്യം രാഷ്ട്രപതിഭവനിൽ നടക്കുന്ന ഗവർണർമാരുടെ സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളും ചർച്ചാവിഷയമായി.സംസ്ഥാനത്തെ പൊതു കാര്യങ്ങളാണ് ഗവർണറും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതെന്നു രാജ്ഭവൻ അറിയിച്ചു. ഓഖി ദുരിതാശ്വാസ നടപടികൾ, പതിനഞ്ചാം ധനകമ്മിഷൻ സംബന്ധിച്ച സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് തുടങ്ങിയവ ചർച്ചാ വിഷയമായി. ഗവർണർമാരുടെ സമ്മേളനത്തിൽ ഉന്നയിക്കേണ്ട മറ്റു പ്രധാന കാര്യങ്ങളും ചർച്ച ചെയ്തു.