കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് ഇന്ന് സർക്കാർ ഉടമസ്ഥതയിലേക്കു മാറും. ഏറ്റെടുക്കൽ പ്രഖ്യാപനം ഇന്നു രാവിലെ 10 ന് ടി.വി. രാജേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. പി. കരുണാകരൻ എംപി മുഖ്യാതിഥിയാകും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കളക്ടർ മിർ മുഹമ്മദലി, ചുമതലയേൽക്കുന്ന ബോർഡ് ഓഫ് കൺട്രോൾ അംഗങ്ങൾ, പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.