കോട്ടയം: സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രോവിൻസിലെ റവ. ഡോ. ജെയിംസ് ഏർത്തയിൽ, ഫാ. സഖറിയാസ് കളപ്പുരയ്ക്കൽ, ഫാ. മാത്യു അന്തിയാംകുളം, ഫാ. ലൂക്കോസ് തോണക്കരപ്പാറ എന്നിവർ പൗരോഹിത്യ ജൂബിലി നിറവിൽ.
ഫാ. സഖറിയാസ് കളപ്പുരയ്ക്കൽ
കണ്ണന്പള്ളി കളപ്പുരയ്ക്കൽ വർക്കി ഏലിക്കുട്ടി ദന്പതികളുടെ മകനായി 1939 ജൂണ്‍ രണ്ടിനു ജനിച്ചു. 1958 ജൂണ്‍ എട്ടിനു സിഎംഐ സഭയിൽ ചേർന്ന് 1968 മേയ് 19നു പൗരോഹിത്യം സ്വീകരിച്ചു. ആസ്പിരന്റ്സ് ഹൗസിലെ അധ്യാപകൻ, റെക്ടർ, മുത്തോലിയിൽ പ്രിയോർ, പാലന്പ്രയിൽ വികാരി, കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ കൗണ്‍സിലർ ഫൈനാൻസ് സെക്രട്ടറി,സിഎംഐ ജനറലേറ്റ് സെക്രട്ടറി. ചക്കുപള്ളം,പുതുപ്പള്ളി, കുമളി എന്നിവിടങ്ങളിൽ പ്രീഫെക്ട്, അമനകരയിൽ പ്രിയോർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. പാലാ സെന്റ് വിൻസെന്റ് ആശ്രമം പ്രിയോരാണിപ്പോൾ.
ഫാ. മാത്യു അന്തിയാംകുളം
അന്തിയാംകുളം മൈക്കിൾ- ത്രേസ്യ ദന്പതികളുടെ മകനായി 1937 ഫെബ്രുവരി 12 നു ജനിച്ചു. 1958 ജൂണ്‍ എട്ടിന് സിഎംഐ സഭയിൽ അംഗമായി 1968 മേയ്19 ന് പൗരോഹിത്യം സ്വീകരിച്ചു. സിഎംഐ ജനറലേറ്റിൽ പ്രൊക്യുറേറ്ററായും കളയിൽ സുപ്പീരിയറായും തേനിയിൽ പ്രീഫെക്്ടായും നെട്ട, തുലാപ്പള്ളി, കൊച്ചറ, മുണ്ടത്താനം എന്നിവിടങ്ങളിൽ വികാരിയായും പ്രവർത്തിച്ചു. ഇപ്പോൾ വാഴൂർ അനുഗ്രഹ റിന്യൂവൽ സെന്റർ ഭവനാംഗമാണ്.
ഫാ. ലൂക്കോസ് തോണക്കരപ്പാറ
കൊഴുവനാൽ തോണക്കരപ്പാറയിൽ മത്തായി മാത്യു ത്രേസ്യാമ്മ ദന്പതികളുടെ മകനായി 1939 ഡിസംബർ 22 നു ജനിച്ചു. 1957 ജൂണിൽ സിഎംഐ സഭയിൽ ചേർന്നു. 1968 മേയ് 19 ന് പൗരോഹിത്യം സ്വീകരിച്ചു.
പ്രിയോർ- പൂഞ്ഞാർ, കരിക്കാട്ടൂർ, പാലാ, അമനകര, അറക്കുളം, പാലന്പ്ര, സുപ്പീരിയർ- മാമൂട്, പാലന്പ്ര, പായിപ്പാട്, ആശുപത്രി ഡയറക്ടർ- കാഞ്ഞിരപ്പള്ളി, പായിപ്പാട്, വികാരി -കരിക്കാട്ടൂർ, പാലന്പ്ര തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ മുത്തോലി സെന്റ് ജോണ്‍സ് ആശ്രമാംഗമാണ്.
റവ.ഡോ. ജയിംസ് ഏർത്തയിൽ: പണ്ഡിതനും ഭരണതന്ത്രജ്ഞനും
പ ണ്ഡിതനും പ്രഭാഷകനും ഭരണതന്ത്രജ്ഞനുമാണ് റവ.ഡോ. ജയിംസ് ഏർത്തയിൽ. അരനൂറ്റാണ്ടിലേറെയായി തുടരുന്ന കർമനിരതമായ സമർപ്പിതജീവിതം സിഎംഐ സഭയ്ക്കു മാത്രമല്ല സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിക്കായി അദ്ദേഹം സമർപ്പിച്ചിരിക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളിൽ ദീപികയുടെ നേതൃത്വം വഹിക്കുകയും ധീരമായ നിലയിൽ രാഷ്ട്രദീപിക കന്പനിയെ നയിക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഏർത്തയിൽ ഏബ്രഹാം- അന്നമ്മ ദന്പതികളുടെ മകനായി 1940 ഫെബ്രുവരി 25 ന് ജനിച്ചു. 1957 ജൂണിൽ സിഎംഐ സഭയിൽ അംഗമായി. 1968 ഏപ്രിൽ 29 ന് മാർ മാത്യു കാവുകാട്ടിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. സിഎംഐ സന്യാസസമൂഹത്തിന് കാലോചിതമായ നേതൃത്വവും വൈദികാർഥികൾക്ക് മികവുറ്റ പരിശീലനവും നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽ സുപ്പീരിയർ, പ്രഫസർ, മാസ്റ്റർ, സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒട്ടേറെ വൈദികരുടെ ഗുരുഭൂതനും ആത്മീയാചാര്യനുമാണ്. വിവിധ തലങ്ങളിലായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. രണ്ടു തവണ സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രോവിൻസ് പ്രൊവിൻഷ്യലായി സേവനമനുഷ്ഠിച്ചു. ഇടക്കാലത്ത് ജർമനിയിലും ശുശ്രൂഷ ചെയ്തു. പൂന കാർമൽ ഭവൻ റെക്ടർ, സിഎംഐ സഭയുടെ വികാർ ജനറൽ, ഫൈനാൻസ് സെക്രട്ടറി എന്നിങ്ങനെയും പ്രവർത്തിച്ചു. കേരളത്തിന്റെ കലാരംഗത്ത് അനുപമമായ സംഭാവനകൾ അർപ്പിച്ച കൊച്ചിൻ കലാഭവന്റെ പ്രസിഡന്റ് ആയും പ്രശോഭിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ഡയറക്ടർ ബോർഡംഗം എന്നീ ചുമതലകളിൽ രണ്ടു പതിറ്റാണ്ടോളം ഉജ്വലമായ നേതൃത്വമാണ് റവ.ഡോ. ജയിംസ് ഏർത്തയിൽ വഹിച്ചത്.ഡയറക്ടറായി ഇപ്പോഴും തുടരുന്നു. സിഎംഐ സഭയുടെ തേനി ഹൗസ് ഡയറക്ടർ, അറക്കുളം ഹൗസ് പ്രിയോർ എന്നീ ചുമതലകളും വഹിച്ചു. ഇപ്പോൾ കുര്യനാട് സെന്റ് ആൻസ് ആശ്രമത്തിന്റെ പ്രിയോരാണ്.