+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെ​യി​നെ "അ​മ്മ'​ വി​ളി​പ്പി​ക്കും; നി​ർ​മാ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​യ്ക്കൊ​രു​ങ്ങി താ​ര​സം​ഘ​ട​ന

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഷെ​യ്ൻ‌ നി​ഗം വി​ഷ​യം വീ​ണ്ടും ച​ർ‌​ച്ച ചെ​യ്യും. കൊ​ച്ചി​യി​ൽ ചേ​രു​ന്ന നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ൽ ഷെ​യ്ൻ‌ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് "അ​മ്മ'​ അ​റി​യി​ച്ചു. യോ​ഗ​ത്
ഷെ​യി​നെ

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഷെ​യ്ൻ‌ നി​ഗം വി​ഷ​യം വീ​ണ്ടും ച​ർ‌​ച്ച ചെ​യ്യും. കൊ​ച്ചി​യി​ൽ ചേ​രു​ന്ന നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ൽ ഷെ​യ്ൻ‌ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് "അ​മ്മ'​ അ​റി​യി​ച്ചു. യോ​ഗ​ത്തി​ലേ​ക്ക് ഷെ​യ്ൻ‌ വി​ളി​ച്ചു​വ​രു​ത്തും. ജ​നു​വ​രി ഒ​മ്പ​താം തി​യ​തി​യാ​ണ് നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം ചേ​രു​ന്ന​ത്. ഷെ​യ്ൻ‌ കേ​ട്ട​ശേ​ഷം നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​മാ​യി "അ​മ്മ'​ ച​ർ​ച്ച ന​ട​ത്തും.

ഉ​ല്ലാ​സ​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും വെ​യി​ൽ , ഖു​ർ​ബാ​നി സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ഷെ​യ്നി​ന്‍റെ കൈ​യി​ൽ നി​ന്ന് "അ​മ്മ'​ഉ​റ​പ്പ് വാ​ങ്ങും. ഇ​തി​ന് ശേ​ഷ​മാ​കും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള ച​ർ​ച്ച. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ ഡി​സം​ബ​ർ 22ന് ​തീ​രു​മാ​നി​ച്ചി​രു​ന്ന നി​ർ​വാ​ഹ​ക​സ​മി​തി​യോ​ഗം മോ​ഹ​ൻ​ലാ​ൽ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ജ​നു​വ​രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ മ​നോ​രോ​ഗി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഷെ​യ്ൻ‌ മാ​പ്പ് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ച​ർ​ച്ച​യ്ക്ക് വ​ഴി തെ​ളി​ഞ്ഞ​ത്. പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും മാ​പ്പ് ന​ല്‍​ക​ണ​മെ​ന്നും കാ​ണി​ച്ച് ഷെ​യ്ൻ‌ നി​ര്‍​മാതാ​ക്ക​ള്‍​ക്കും ക​ത്ത് ന​ല്‍​കി​യി​രു​ന്നു.