തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജിലെ എമര്‍ജന്‍സി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ കോണ്‍ഫറന്‍സ് 28, 29 തീയതികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ നടക്കും. നാളെ രാവിലെ പത്തിനു നടക്കുന്ന സമ്മേളനം പുഷ്പഗിരി സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ ഉദ്ഘാടനം ചെയ്യും.
എക്സിക്യൂട്ടീവ് ഡയക്ടർ ജേക്കബ് പുന്നൂസ് അധ്യക്ഷത വഹിക്കും. ‘ഇൻട്രാ ഓസീസ്’ ഉപകരണത്തിന്റെ ഉപയോഗവും പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടക്കും. പ്രഗത്ഭരായ അധ്യാപകർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അത്യാഹിതവിഭാഗം നഴ്സുമാർ, എമര്‍ജന്‍സി ടെക്നീഷന്‍സ് എന്നിവർ കോണ്‍ഫറന്‍സിൽ പങ്കെടുക്കും. അത്യാഹിതവിഭാഗത്തിലെ നൂതന പദ്ധതികൾക്ക് അത്യാഹിത വിഭാഗം മേധാവി ഡോ. സുരേഷ് എസ്. ഡേവിഡ് നേതൃത്വം നല്‍കും. ഡോ. സുരേഷ് ഡേവിഡ്, ഡോ. ജെബു തോമസ്, ഡോ. അര്ജുന് ജയിംസ്, സിസ്റ്റര്‍ സജിത ആസ്മി, സിസ്റ്റർ ദീപ ഒഎസ്എസ്, സോണിയ എം. വർഗീസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.