നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്കായി സിയാൽ നടത്തിയ എഴുത്തുപരീക്ഷയുടെ ഫലം സിയാലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ മേയ് അവസാന വാരം നടക്കും. ജൂണിയർ മാനേജർ ട്രെയിനി ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ്, ജൂണിയർ മാനേജർ ട്രെയിനി സിഎ, ഐസിഎംഎ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് എഴുത്തുപരീക്ഷ നടത്തിയത്.
എന്‍ജിനിയറിംഗ് വിഭാഗത്തിൽ 81 പേരുടേയും സിഎ, ഐസിഎംഎ വിഭാഗത്തിൽ 26 പേരുടെയും ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്തവരുടെ മാർക്കും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇരു തസ്തികകളിലേക്കും സിയാൽ നേരിട്ടാണ് നിയമനം നടത്തുന്നതെന്നും നിയമനവുമായി ബന്ധപ്പെട്ട് ഒരു ഏജൻസികളെ ഏൽപ്പിച്ചിട്ടില്ലെന്നും സിയാൽ അറിയിച്ചു.