കൊച്ചി: ശന്പളപരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ(എഫ്സിഐ) ജീവനക്കാർ മേയ് 11ന് പ്രതിഷേധ ദിനമാചരിക്കും. അഖിലേന്ത്യാ പൊതുമേഖലാ ജീവനക്കാരുടെ സംഘടനകളുടെ കോ-ഓർഡിനേഷൻ ആഹ്വാന പ്രകാരമാണ് പ്രതിഷേധദിനാചരണം.
എഫ്സിഐ എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. എ. സമ്പത്ത് എംപി യോഗം ഉദ്ഘാടനം ചെയ്യും. ഇതു സംബന്ധിച്ച നിവേദനം കേരളത്തിൽ ഔദ്യോഗിക സന്ദർശനത്തിനു വന്ന എഫ്സിഐ ചെയർമാൻ യോഗേന്ദ്ര ത്രിപാഠിക്ക് എഫ്സിഐ എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി ജിബിൻ വർഗീസ്, ഓർഗനൈസിംഗ് സെക്രട്ടറി സാമുവൽ ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വത്സലാ വിജയൻ, ജൂഡ് അഗസ്റ്റിൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം നൽകി.