തൃശൂർ: ഇലഞ്ഞിത്തറ മേളം കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മേളപ്രമാണി പെരുവനം കുട്ടൻമാരാരെ ആദരിച്ചു. രണ്ടരയ്ക്ക് ആരംഭിച്ച ഇലഞ്ഞിത്തറമേളം അരമണിക്കൂറോളം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രിയെത്തിയത്. മേളം നടക്കുമ്പോൾതന്നെ മേളപ്രമാണി പെരുവനം കുട്ടൻമാരാരെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു.
പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ മുഖ്യമന്ത്രിയെയും പൊന്നാട അണിയിച്ചു.സുരക്ഷാഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മുഖ്യമന്ത്രി എത്തിയപ്പോൾ മേളം ഭാഗികമായി തടസപ്പെടുകയായിരുന്നു. ആദ്യമായാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇലഞ്ഞിത്തറ മേളത്തിലേക്ക് നേരിട്ടെത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, കൗണ്‍സിലർ മഹേഷ് ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കുടമാറ്റവും കണ്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.