തിരുവനന്തപുരം: പാത നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട- പെരിനാട് റെയിൽ പാതയിൽ നാളെ രാത്രിയിൽ താഴെപ്പറയും പ്രകാരം ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
കോട്ടയം വഴിയുള്ള എറണാകുളം - കൊല്ലം പാസഞ്ചർ ഇന്നു കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
കൊല്ലം ജംഗ്ഷനിൽ നിന്ന് നാളെ രാവിലെ 8.35 ന് പുറപ്പെടേണ്ട കോട്ടയം വഴിയുള്ള കൊല്ലം - കോട്ടയം പാസഞ്ചർ കൊല്ലത്തിനും, കായംകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും. ഇതെ തുടർന്ന് കായംകുളം ജംഗ്ഷനിൽ നിന്ന് രാവിലെ 9.30 ന് ആയിരിക്കും ഈ ട്രെയിൻ പുറപ്പെടുക.
ഇന്ന് ആലപ്പുഴ വഴിയുള്ള എറണാകുളം - കൊല്ലം മെമു കായംകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.
നാളെ കൊല്ലം ജംഗ്ഷനിൽ നിന്ന് രാവിലെ 8.50 ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള കൊല്ലം - എറണാകുളം മെമു കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും. ഇതെ തുടർന്ന് കായംകുളം ജംഗ്ഷനിൽ നിന്ന് രാവിലെ 9.47 ന് ആയിരിക്കും ഈ ട്രെയിൻ പുറപ്പെടുക.
നിയന്ത്രണങ്ങൾ ഇന്ന് തിരുവനന്തപുരം സെൻട്രൽ - മധുര അമൃത എക്സ്പ്രസ് പെരിനാട് സ്റ്റേഷനിൽ 20 മിനിറ്റ് നിറുത്തിയിടും.നാളെ പുലർച്ചെയുള്ള ബിക്കാനീർ - കൊച്ചുവേളി എക്സ്പ്രസ് ശാസ്താംകോട്ട സ്റ്റേഷനിൽ 40 മിനിറ്റ് നിർത്തിയിടും.
ഇന്നു പാലക്കാട് - പുനലൂർ പാലരുവി എക്സ്പ്രസ് പെരിയനാടിനും ശാസ്താംകോട്ടയ്ക്കുമിടയിൽ 40 മിനിറ്റ് നിറുത്തിയിടും.