കൊച്ചി: ധന്യപദവി പ്രഖ്യാപനത്തിന്റെ അനുഗ്രഹീത നിമിഷങ്ങൾക്കു കോന്തുരുത്തി ഒരുങ്ങി. അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്- എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്ക് ഉയർത്തിയതിന്റെ കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും.
ധന്യന്റെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ് നെപുംസ്യാൻ പള്ളിയിൽ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാ ദിവ്യബലിയും പ്രഖ്യാപനവും പൊതുസമ്മേളനവും ഉണ്ടാകും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ സഹകാർമികരാകും. ധന്യന്റെ കബറിടത്തിനു മുന്നിൽ പ്രത്യേക പ്രാർഥനയുമുണ്ടാകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിക്കും. മെത്രാന്മാരും ജനപ്രതിനിധികളും, എസ്ഡി സന്യാസിനി സമൂഹം, കോന്തുരുത്തി ഇടവക, പയ്യപ്പിള്ളി കുടുംബം എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.
ധന്യപദവി പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യു ഇടശേരി, എസ്ഡി മദർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ എന്നിവർ അറിയിച്ചു.