മുവാറ്റുപുഴ: കത്തോലിക്കാ കോണ്ഗ്രസ് ശതാബ്ദി പ്രാർഥനാ ദിനം ഇന്ന് ആചരിക്കും. 29നാണു പതാക ദിനം. മുവാറ്റുപുഴ നെസ്റ്റിൽ ചേർന്ന ദേശീയ തല സംഘാടകസമിതി യോഗത്തിലാണു തീരുമാനം.
2000 വർഷത്തെ ചരിത്രത്തിൽ പ്രതിസന്ധികളിൽ പതറാതെ മുന്നേറിയ പാരന്പര്യമാണ് കത്തോലിക്കാ സമുദായത്തിനുള്ളതെന്നു ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ യോഗം ഉദ്ഘാടനം ചെയ്തു പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവു മൂലം ജീവിതം പ്രതിസന്ധിയിലായ കർഷകരെ സർക്കാരുകൾ കൈയൊഴിഞ്ഞ സാഹചര്യത്തിൽ നിലനിൽപ്പിനുള്ള പോരാട്ടമാണ് കാർഷിക മേഖല നടത്തുന്നത്.
സമുദായത്തെ മുന്നോട്ടുനയിച്ച പൂർവികരെ സ്മരിക്കാനും അവകാശ പ്രഖ്യാപനത്തിനുമാണ് സമുദായ മഹാസംഗമവും റാലിയും തൃശുരിൽ നടത്തുന്നതെന്നും ബിഷപ് കൂട്ടിച്ചേർത്തു. കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ഫാ. വർഗീസ് കൂത്തൂർ, പി.ജെ. പാപ്പച്ചൻ, സാജു അലക്സ്, ബിജു കുണ്ടുകുളം, ഫാ. ജോസ് മുകളേൽ തുടങ്ങിയവർ പ്രസംഗിച്ചു.