തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയേയും ജീവനക്കാരേയും ദ്രോഹിക്കുന്ന നടപടികളുമായി രംഗത്ത് വന്നിരിക്കുകയാണെന്നും ഇതിനെ എന്തു വില കൊടുത്തും ചെറുത്തു തോല്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് രൂപീകരണത്തിന്റെ മറവിൽ സഹകരണ മേഖലയെ ദുർബലമാക്കുന്ന നടപടിയിൽനിന്നു സർക്കാർ പിൻമാറി സഹകരണ മേഖലയെ സംരക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചാൾസ് ആന്റണി, വി.വി. സജീവൻ എംഎൽഎ, സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള, എൻ.ഡി. അയ്യപ്പൻ, ജോഷ്വാ മാത്യു, അശോകൻ കുറുങ്ങപ്പള്ളി, ജേക്കബ് പോൾ, എം.കെ. ജോർജ്, വി.കെ. വിനയകുമാർ, ആനാട് പി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.