തിരുവനന്തപുരം: കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്നു രാത്രി വരെ അതിശക്തമായ കാറ്റിനും കൂറ്റൻ തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചു. ഇന്നു രാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമായിരിക്കും.
കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.5 മുതൽ മൂന്നു വരെ മീറ്റർ(പത്തടിയോളം) ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 വരെ കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുത്. തീരദേശവാസികളും വിനോദങ്ങൾക്കായി കടൽത്തീരത്തെത്തുന്നവരും അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.