കൊച്ചി: രണ്ടു വർഷംകൊണ്ടു ജനദ്രോഹ സർക്കാരായി മാറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ ബ്രിട്ടീഷുകാരുടെയും സർ സിപിയുടെയും ശൈലി ആണ് പിന്തുടരുന്നതെന്നും ജനകീയ പ്രശ്നങ്ങളോട് മുഖംതിരിക്കുന്ന സർക്കാർ തികഞ്ഞ പരാജയമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളം മറൈൻഡ്രൈവിൽ നടത്തിവന്ന 24 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട എറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നിപരാധിയായ ശ്രീജിത്തിന്റെ മരണത്തിൽ നാളിതുവരെ ആയിട്ടും മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ശ്രീജിത്തിന്റെ വീട്ടിൽ എത്തിയിട്ടില്ലെന്നും കുറ്റം ചെയ്യാത്തവരെ നിരബ്ദരാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.