തിരുവനന്തപുരം: പുതുതായി അനുവദിച്ച അച്ചൻകോവിൽ (കൊല്ലം റൂറൽ), കയ്പമംഗലം (തൃശൂർ റൂറൽ), കൊപ്പം (പാലക്കാട്), തൊണ്ടർനാട് (വയനാട്), നഗരൂർ (തിരുവനന്തപുരം റൂറൽ), പിണറായി (കണ്ണൂർ), പുതൂർ (പാലക്കാട്) എന്നീ ഏഴു പോലീസ് സ്റ്റേഷനുകളിലേക്ക് 147 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ 77 തസ്തികകൾ സമീപ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പുനർവിന്യസിച്ച് നൽകും. ഓരോ സ്റ്റേഷനിലേക്കും 32 വീതം തസ്തികകളാണ് അനുവദിച്ചിട്ടുളളത്. കേരള ഫീഡ്സ് ലിമിറ്റഡ്, കോഴിക്കോട് തിരുവങ്ങൂരിൽ സ്ഥാപിച്ച കാലിത്തീറ്റ ഫാക്ടറി എന്നിവിടങ്ങളിൽ 45 തസ്തികകൾ സൃഷ്ടിക്കും.
കടബാധ്യതമൂലം മാതാപിതാക്കൾ ആത്മഹത്യ ചെയ്ത കോഴിക്കോട് അത്തോളി ഉൗരാളികണ്ടി ജാൻവി ആർ കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും.
കടബാധ്യതമൂലം മാതാപിതാക്കൾ ആത്മഹത്യ ചെയ്ത കോഴിക്കോട് അത്തോളി ഉൗരാളികണ്ടി ജാൻവി ആർ കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും.