തിരുവനന്തപുരം: സ്കൂൾ അധ്യാപകരുടെ അവധിക്കാല പരിശീലന തീയതി പുതുക്കി നിശ്ചയിക്കാൻ ഇന്നലെ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് യോഗത്തിൽ തീരുമാനം. പുതുക്കിയ ഷെഡ്യൂളിൻ പ്രകാരം പ്രൈമറി സ്കൂൾ അധ്യാപകരുടെ പരിശീലനം ഇന്ന് ആരംഭിക്കും. ഇവർക്കുള്ള പരിശീലനം 23 ന് ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം.
ഇന്നു മുതൽ 28 വരെയും മേയ് മൂന്ന്, നാല്, അഞ്ച്, ഏഴ്, എന്നീ തീയതികളിലും പ്രൈമറി അധ്യാപകരുടെ പരിശീലനം നടക്കും. പിഎസ്സി പരീക്ഷ നടക്കുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 28നു പകരം 30നായിരിക്കും പരിശീലനം. രണ്ടാം ഘട്ട പരിശീലനം മേയ് എട്ടു മുതൽ 11 വരെയും 14 മുതൽ 17 വരെയും നടത്തും. ഐ.ടി പരിശീലനം പൂർത്തിയാക്കിയവരാണ് ഹൈസ്കൂൾ വിഭാഗത്തിലെ വിഷയാധിഷ്ഠിത പരിശീലനത്തിൽ പങ്കെടുക്കേണ്ടത്. ഹൈസ്കൂൾ അധ്യാപകർക്കുള്ള വിഷയാധിഷ്ഠിത പരിശീലനം മേയ ഒമ്പതു മുതൽ 14വരെയായി ആദ്യഘട്ടം നടക്കും. തുടർന്ന് മേയ് 21 മുതൽ 24 വരെ രണ്ടാം ഘട്ടവും 25 മുതൽ 29 വരെ മൂന്നാം ഘട്ടവും നടക്കും. ഏപ്രിൽ 28, 30, മേയ് രണ്ട്, മൂന്നു് തിയതികളിലായി ഐ.ടി പരിശീലനത്തിന്റെ ആദ്യഘട്ടം നടക്കും.
മേയ് നാലു മുതൽ എട്ടു വരെ രണ്ടാം ഘട്ടവും ഒൻപതു മുതൽ 14 വരെ മൂന്നാം ഘട്ടവും 16 മുതൽ 19 വരെ നാലാം ഘട്ടവും 21 മുതൽ 24 വരെ അഞ്ചാം ഘട്ട പരിശീലനവും നടക്കും.