തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ നാലരലക്ഷം വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും. വിവിധ നിറങ്ങളിലെ 23 ലക്ഷം മീറ്റര്‍ തുണിയാണ് ഹാന്റക്സും ഹാന്‍വീവും ഇതിനായി തയാറാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ഹാന്റക്സും മറ്റു ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തയാറാക്കി വിതരണം ചെയ്യുന്നത്. രണ്ടു ജോഡി യൂണിഫോമാണ് ഒരു വിദ്യാര്‍ഥിക്ക് നല്‍കുന്നത്.
യൂണിഫോം വിതരണ പ്രവര്‍ത്തനം നടക്കുന്ന തിരുവനന്തപുരം ഊറ്റുകുഴിയിലെ ഹാന്റക്സ് ഗോഡൗണ്‍ വ്യവസായ മന്ത്രി എ. സി. മൊയ്തീന് സന്ദര്‍ശിച്ചു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് തൊഴിലാളികളും ജീവനക്കാരും നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള തുണിയാണ് യൂണിഫോമിനായി തയാറാക്കിയിരിക്കുന്നത്. യൂണിഫോം തയാറാക്കിയതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളാണ് നൂല് ലഭ്യമാക്കിയത്. നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു. നേരത്തെ പ്രതിദിനം 200 രൂപ ലഭിച്ചിരുന്ന തൊഴിലാളിക്ക് ഇപ്പോള്‍ 400 മുതല്‍ 600 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.