തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 39 സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേക്ക് 2018-19 അധ്യയന വര്‍ഷം എട്ടാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. മേയ് രണ്ടുവരെ അപേക്ഷിക്കാം. സാധാരണ സ്കൂളുകളില്‍ നിന്ന് ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. മേയ് നാലിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ ലഭിക്കും.