തിരുവനന്തപുരം: ലിഗയുടെ മരണത്തിൽ സമയം എടുത്തായാലും സത്യം കണ്ടെത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണം ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാനാകില്ല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം തേടും. ലിഗയുടെ മരണത്തിലെ അന്വേഷണം കേരള പോലീസിന്റെ അഭിമാന പ്രശ്നമാണ്. മുൻവിധിയോടെ ഒരു കാര്യവും ഇപ്പോൾ പറയാനാകില്ലെന്നും ബെഹ്റ പറഞ്ഞു.